പാലക്കാട്ടേക്കു പ്രവേശിച്ച ഇംഗ്ലണ്ട് സ്വദേശികളെ ആരോഗ്യ വിഭാഗം കണ്ടെത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചിറ്റൂര്‍ : പാലക്കാട്ടേക്കു പ്രവേശിച്ച ഇംഗ്ലണ്ട് സ്വദേശികളെ ആരോഗ്യ വിഭാഗം കണ്ടെത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവര്‍ക്കു കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. നടപ്പുണിയില്‍ പൊലീസും ആരോഗ്യ വകുപ്പും പരിശോധിക്കുന്നതിനിടെ 2 ബൈക്കുകളിലായി കടന്നുപോയ ഇരുവരെയും കൊഴിഞ്ഞാമ്പാറയില്‍ പൊലീസ് തടഞ്ഞു നിര്‍ത്തി. ആംബുലന്‍സ് എത്തിച്ചു കൂടുതല്‍ പരിശോധനയ്ക്കു ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
അതേസമയം കഴിഞ്ഞ ഏഴിനു കൊച്ചിയിലെത്തിയ ഇവര്‍ 3 ദിവസം അവിടെ ചെലവഴിച്ചു. 2 ദിവസം ആലപ്പുഴയില്‍ കറങ്ങിയ ശേഷം തിരിച്ചു കൊച്ചിയിലെത്തി. വാടകയ്ക്കു 2 ബൈക്കുകളെടുത്തു മൂന്നാര്‍, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ പോയ ശേഷം കൊച്ചിയിലേക്കു പോകാനാണു പാലക്കാട്ട് എത്തിയത്. അതേസമയം റോഡില്‍ പൊലീസ് തടഞ്ഞു നിര്‍ത്തിയതും ആംബുലന്‍സ് വന്നതും നാട്ടുകാരെ ഭീതിയിലാക്കി. സ്റ്റേഷനു മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയെങ്കിലും പൊലീസ് പിരിച്ചുവിടുകയായിരുന്നു.
Comments are closed.