കൊറോണയെ ‘ചൈനീസ് വൈറസ്’ എന്ന് പരാമര്‍ശിച്ച് അമേരിക്ക ; അമേരിക്കയും ചൈനയും തര്‍ക്കം തുടരുന്നു
ന്യൂയോര്‍ക്ക് : കൊറോണാ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ സൈനികരാണ് കൊറോണാ വൈറസിനെ പുറത്തുവിട്ടതെന്ന ചൈനയുടെ ആരോപണത്തെ ന്യായീകരിച്ച് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ആരോപണത്തിന് തുടക്കമിട്ടിരിക്കുകയാണ്. കൊറോണയെ ‘ചൈനീസ് വൈറസ്’ എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്.
രാജ്യത്തെ ജനങ്ങളെ താന്‍ ഏറെ സ്നേഹിക്കുന്നു. എന്നാല്‍ അമേരിക്കന്‍ സൈനികരാണ് വൈറസിന് കാരണമെന്നാണ് ചൈന പറയുന്നത്. അത് ഒരിക്കലും സംഭവിച്ചതോ സംഭവിക്കാനിരിക്കുന്നതോ ആയ കാര്യമല്ല. വൈറസ് വന്നത് ചൈനയില്‍ നിന്നു തന്നെയാണ്. തന്റെ ആരോപണം വംശീയതയേയോ ലക്ഷ്യമിട്ടല്ല എന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ സൈനികരാണ് വൈറസ് കൊണ്ടുവന്നതെന്ന ചൈനയുടെ പ്രചരണം ശുദ്ധ പൊള്ളത്തരമാണ്. ഇത് ചൈനയില്‍ നിന്നു തന്നെ വന്നതാണ് അതുകൊണ്ട് ഞാന്‍ അതിനെ ‘ചൈനാ വൈറസ്’ എന്നു വിളിക്കുന്നെന്ന് ട്രംപ് വ്യക്തമാക്കി.
എന്നാല്‍ വൈറസ് വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടതല്ല. അത് അമേരിക്കന്‍ സൈന്യം വിതച്ചതാണെന്ന് നേരത്തേ ചൈന ആരോപിച്ചിരുന്നു. ചൈനീസ് സാമൂഹ്യമാധ്യമങ്ങള്‍ വഴി ഇതിന് വ്യാപക പ്രചാരണം ചൈനീസ് സര്‍ക്കാര്‍ നടത്തുകയും ചെയ്തു. അതേസമയം കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലെ വുഹാനിലായിരുന്നു. അതേസമയം അതിര്‍ത്തികളോ വംശീയതയോ തൊലിയുടെ നിറമോ ബാങ്ക് ബാലന്‍സോ നോക്കാതെയാണ് വൈറസ് പടര്‍ന്നു പിടിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രസ്താവനകള്‍ ഏറെ ശ്രദ്ധയോടെ വേണം നടത്താനെന്നും ഈ സാഹചര്യത്തില്‍ ഒരുമയാണ് പ്രധാനം. എല്ലാവരും ഒരുമിച്ച് മുന്നേറേണ്ട സമയമാണെന്നും ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ അത്യാഹിത പരിപാടിയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ മൈക്ക് റയാന് വ്യക്തമാക്കി.
Comments are closed.