മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു ; കോണ്‍ഗ്രസ്, ബി.എസ്.പി അംഗങ്ങള്‍ ഇറങ്ങിപ്പോയി
ന്യുഡല്‍ഹി: പ്രതിപക്ഷത്തിന്റെ ‘ഷെയിം’ വിളികള്‍ക്കും ബഹളത്തിനുമിടയില്‍ മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സി.പി.ഐ, ഡി.എം.കെ, എം.ഡി.എം.കെ എന്നീ കക്ഷികളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം കോണ്‍ഗ്രസ്, ബി.എസ്.പി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍ ബഹളം രൂക്ഷമായതോടെ ചെയര്മാന് എന്‍.വെങ്കയ്യ നായിഡു ഇടപെട്ടു. രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത അംഗമാണെന്ന് അദ്ദേഹം അംഗങ്ങളോട് പറഞ്ഞു.
സഭയില്‍ 131ാം നമ്പര്‍ സീറ്റാണ് ഗൊഗോയ്ക്ക് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗൊഗോയെ പ്രസിഡന്റ് രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. അതേസമയം രാജ്യസഭയില്‍ തന്റെ സാന്നിധ്യം ജുഡീഷ്യറിയുടെ കാഴ്ചപ്പൊട് പാര്‍ലമെന്റിനു മുന്നിലും തിരിച്ചും അവതരിപ്പിക്കുന്നതിനുള്ള അവസരമായി കാണുന്നുവെന്ന് ജസ്റ്റീസ് ഗൊഗോയ് വ്യക്തമാക്കി.
എന്നാല്‍ കുറച്ചുസമയം സഭാ നടപടികളില്‍ പങ്കെടുത്ത ശേഷം ജസ്റ്റീസ് ഗൊഗോയ് പുറത്തേക്ക് പോയി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജസ്റ്റീസ് ഗൊഗോയ് വിരമിച്ചത്. അഞ്ചു മാസത്തിനുള്ളില്‍ രാജ്യസഭയിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യപ്പെടുന്ന ആദ്യ മുന്‍ ചീഫ് ജസ്റ്റീസുമാണ് അദ്ദേഹം.
Comments are closed.