ചാവക്കാട് ദേശീയ പാത 66ല്‍ ഉണ്ടായ അപകടത്തില്‍ നവവധു മരിച്ചു

ചാവക്കാട്: ചാവക്കാട് ദേശീയ പാത 66ല്‍ ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവധു മരിച്ചു. മണത്തല ബേബി റോഡ് രാമാടി വീട്ടില്‍ നന്ദകിഷോറിന്റെ ഭാര്യ 23 വയസുള്ള നൈമയാണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് 12.20ന് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും വടക്കേക്കാടുള്ള ബാങ്കിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ ആണ് അപകടം. സാരമായി പരുക്ക് പറ്റിയ നൈമയെ ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അതേസമയം 2020 ജനുവരി അഞ്ചിനായിരുന്നു നൈമയും നന്ദകിഷോറും വിവാഹിതരായത്.

Comments are closed.