നിര്‍ഭയ കേസ് : പ്രതികളെ തൂക്കിലേറ്റിയാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് യഥാര്‍ത്ഥ നീതി ലഭിക്കുമോ എന്ന് ജസ്റ്റിസ് കുര്യന് ജോസഫ്
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ നാളെ തൂക്കിലേറ്റാനിരിക്കെ, തൂക്കിലേറ്റിയാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് യഥാര്‍ത്ഥ നീതി ലഭിക്കുമോ എന്ന് ശിക്ഷയെക്കുറിച്ച് തികച്ചും അപ്രതീക്ഷിതമായ പരാമര്‍ശവുമായി മുന്‍ സുപ്രീകോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ് രംഗത്തെത്തി. പ്രതികളെ തൂക്കിലേറ്റിയാല്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കുമോ എന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ വരുമ്പോള്‍ മാത്രമേ വധശിക്ഷ വിധിക്കാവൂ എന്നാണ് ബച്ചന് സിങ്ങിന്റെ കേസ് പരിഗണിച്ച് സുപ്രീം കോടതി പറഞ്ഞത്.
ജീവനുപകരം ജീവന് എടുക്കുന്നതല്ല നീതി. സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്‍ ജീവപര്യന്തം വിധിക്കുന്നതിനേക്കാള്‍ വലിയ ശിക്ഷ വിധിക്കാനാവില്ല. ശിക്ഷ നല്‍കുന്നത് പശ്ചാത്താപവും നവീകരണവും ഉണ്ടാകുന്നതിന് വേണ്ടിയാണ്. എന്നാല്‍, വധശിക്ഷ വിധിച്ചാല്‍ ആളുകള്‍ കുറ്റം വേഗം മറന്നുപോകുമെന്നും പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കുമ്പേള് കോടതി ഏതെങ്കിലും കാര്യം വിട്ടുപോയാലും രാഷ്പ്രതിയും സര്‍ക്കാരും അത് പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു.
Comments are closed.