ആലപ്പുഴയില്‍ വിദേശത്ത് ജോലി ഉണ്ടായിരുന്ന യുവതി ബാങ്കില്‍ എത്തിയതോടെ ബാങ്ക് അടച്ചു

ആലപ്പുഴ: ആലപ്പുഴയിലെ എരമല്ലൂരില്‍ വിദേശത്ത് ജോലി ഉണ്ടായിരുന്ന യുവതി ബാങ്കില്‍ എത്തിയതോടെ ബാങ്ക് അടച്ചു. എരമല്ലൂരിലെ കോര്‍പ്പറേഷന്‍ ബാങ്ക് ശാഖയില്‍ ബ്രിട്ടനില്‍ ജോലിയുണ്ടായിരുന്ന പട്ടണക്കാട് സ്വദേശിയായ യുവതി എത്തിയ വിവരം അറിഞ്ഞ് ജീവനക്കാര്‍ കോവിഡ് 19 ഭീതിയിലാവുകയും തുടര്‍ന്ന് ബാങ്ക് അടയ്ക്കുകയുമായിരുന്നു.

എന്നാല്‍ മാനേജര്‍ ഉള്‍പ്പെടെ ആറ് ജീവനക്കാരാണ് ആ സമയത്ത് ബാങ്കില്‍ ഉണ്ടായിരുന്നത്. യുവതി എത്തിയ വിവരം അറിഞ്ഞതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകരും ബാങ്കിലെത്തുകയുമായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അതേസമയം ബാങ്കിനുള്ളില്‍ അണുനശീകരണം നടത്തുന്നതാണ്.

Comments are closed.