Ultimate magazine theme for WordPress.

സംവിധായിക അഞ്ജലി മേനോന്റെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മ്മിച്ച പ്രതി അറസ്റ്റില്‍

സംവിധായിക അഞ്ജലി മേനോന്റെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മ്മിക്കുകയും സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്ത പ്രതി അറസ്റ്റിലായി.

അഞ്ജലി മേനോന്‍ നല്‍കിയ പരാതിയില്‍ കൊല്ലത്തെ ജയചന്ദ്രന്‍ മകന്‍ ദിവിന്‍ ജെയാണ് അറസ്റ്റിലായത്. അതേസമയം ഒട്ടേറെപ്പേരെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയത്. അതേസമയം കേരള പൊലീസ് തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

സിനിമാ സംവിധായികയുടെ പേരില്‍ വ്യാജപ്രൊഫൈല്‍

നിരവധിപേരെ വഞ്ചിച്ച പ്രതി പിടിയില്‍

പ്രമുഖ സംവിധായിക അഞ്ജലി മേനോന്‍ ഉള്‍പ്പെടെ സിനിമാ മേഖലയിലുള്ളവരുടെ വ്യാജ ഫേസ്ബുക് പ്രൊഫൈല്‍ നിര്‍മിക്കുകയും അതിലൂടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരവധിപേരെ വഞ്ചിച്ചയാളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ ഓച്ചിറവില്ലേജില്‍ കാഞ്ഞിരക്കാട്ടില്‍ വീട്ടില്‍ ജയചന്ദ്രന്‍ മകന്‍ ദിവിന്‍ ജെ(വയസ് 32) ആണ് പ്രതി. ഇയാള്‍ ആള്‍മാറാട്ടം നടത്തി നിരവധിപേരെ തട്ടിപ്പിനിരക്കിയ വിവരം അറിഞ്ഞ സംവിധായിക അഞ്ജലി മേനോന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈല്‍ വിവരങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാള്‍ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍കാളുകള്‍ ഇന്റര്‍നെറ്റ് കാളുകളാക്കി മാറ്റിയാണ് ആളുകളെ കബളിപ്പിച്ചത്. പൊലീസ് കേസ് എടുത്തതിനെത്തുടര്‍ന്ന് പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്.

Comments are closed.