വിജയ് നായകനാകുന്ന മാസ്റ്ററില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു മാളവിക മോഹനന്‍

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായ മലയാള യുവ നായികമാരില്‍ അന്യഭാഷകളിലും ശ്രദ്ധേയയായ നടിയാണ് മാളവിക മോഹനന്‍. എന്നാല്‍ വിജയ് നായകനാകുന്ന പുതിയ ചിത്രമായ മാസ്റ്റര്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയുള്ള മാളവികയുടെ ഫോട്ടോകള്‍ ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മാളവിക തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്. മാളവിക മോഹനന്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു. ലോകേഷ് കനകരാജാണ് സംവിധാനം. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീത സംവിധായകന്‍.

Comments are closed.