സ്പാനിഷ് പരിശീലകന്‍ ജോസഫ് ഗൊംബാവു ഒഡീഷ എഫ്‌സിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞു

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ അവസാന രണ്ടു സീസണുകളിലായി ഒഡീഷയുടെയും ഡെല്‍ഹി ഡൈനാമോസിന്റെയും പരിശീലകനായിരുന്ന ജോസഫ് ഗൊംബാവു ഒഡീഷ എഫ്‌സിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞു. ഓസ്‌ട്രേലിയന്‍ ക്ലബായ വെസ്റ്റേണ്‍ സിഡ്‌നി വാരിയേഴ്‌സില്‍ നിന്നാണ് സ്പാനിഷ് കോച്ച് ഐഎസ്എല്ലില്‍ എത്തിയത്. നേരത്തേ ആറു വര്‍ഷത്തോളം ബാഴ്‌സലോണയുടെ അക്കാദമി കോച്ച് ആയിരുന്നു അദ്ദേഹം. ക്ലബുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് ഗൊംബാവു അറിയിച്ചു.

ഗൊംബാവുവിനെ നിലനിര്‍ത്താന്‍ ക്ലബിന് താല്‍പര്യമുണ്ടായിരുന്നുവെങ്കിലും 43കാരനായ പരിശീലകന്‍ പിന്‍മാറുകയായിരുന്നു എന്നാണ് വിവരം. ഗൊംബാവുവിന് ക്ലബ് പ്രസിഡന്റ് രോഹന്‍ ശര്‍മ്മ നന്ദിയറിച്ചിരുന്നു. ക്ലബിനായുള്ള എല്ലാ സംഭാവകള്‍ക്കും ഗൊംബാവുവിനും സഹപരിശീലകര്‍ക്കും നന്ദിയറിക്കുന്നു. എല്ലാ കോച്ചിംഗ് സ്റ്റാഫും ക്ലബില്‍ വളരയേറെ സ്വാധീനം ചെലുത്തി. എവിടേക്ക് പോയാലും ഒഡീഷയില്‍ അവര്‍ക്കൊരും വീടുണ്ടാകുമെന്നും അദേഹം പറയുന്നു.

Comments are closed.