പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ്

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെയും മോശം പ്രകടനം നടത്തിയിട്ടും താരങ്ങള്‍ക്ക് ദേശീയ ടീമില്‍ തുടര്‍ച്ചയായി അവസരം നല്‍കുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ്.

തുടര്‍ന്ന് ഇപ്പോഴത്തെ പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണെങ്കില്‍ ടീമില്‍പ്പോലും ഇടംകിട്ടില്ല. ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. മുന്‍കാല പ്രകടനം പരിഗണിക്കാതെ നിലവിലെ ഫോം നോക്കിയാണ് താരങ്ങളെ ടീമിലെടുക്കേണ്ടതെന്നും മിയാന്‍ദാദ് വ്യക്തമാക്കി.

‘പന്ത്രണ്ടല്ല, നിങ്ങള്‍ക്ക് 20 വര്‍ഷം കൂടി കളിക്കാനാകും. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് മാത്രം. ഫോം എല്ലാ ദിവസവും തുടര്‍ന്നാല്‍ ആര്‍ക്കും പുറത്താക്കാന്‍ കഴിയില്ല. മറ്റ് താരങ്ങളാണ് മികവ് കാട്ടുന്നതെങ്കില്‍ അവര്‍ക്ക് പ്രധാന്യം ലഭിക്കും’ എന്ന് പാകിസ്ഥാനായി 12 വര്‍ഷം കൂടി കളിക്കാനാകുമെന്ന് പറഞ്ഞ അഹമ്മദ് ഷെഹസാദിന് മിയാന്‍ദാദ് മറുപടിയും പറഞ്ഞിരുന്നു.

Comments are closed.