കൊറോണ : പത്ത് വയസ്സില്‍ താഴെയും 65 വയസ്സിന് മുകളിലും ഉള്ളവര്‍ പുറത്തിറങ്ങരുതെന്ന് കേന്ദ്രം ; രാജ്യാന്തര വിമാനങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് ഇന്ത്യയില്‍ ഇറക്കില്ല

ന്യൂഡല്‍ഹി : കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ പത്ത് വയസ്സില്‍ താഴെയും 65 വയസ്സിന് മുകളിലും ഉള്ളവര്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്രം. കൂടാതെ ഇരുപത് പേരില്‍ കൂടുതലുള്ള ആള്‍ക്കൂട്ടങ്ങള്‍ക്കും കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് ഇളവ് നല്‍കിയിരിക്കുന്നത്.

കൂടാതെ സ്വകാര്യ സെക്ടറുകളിലെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അതേസമയം രാജ്യാന്തര വിമാനങ്ങള്‍ മാര്‍ച്ച് 22 മുതല്‍ ഒരാഴ്ചത്തേയ്ക്ക് ഇന്ത്യയില്‍ ഇറക്കില്ല. കൂടാതെ വിദ്യാര്‍ത്ഥികളുടെയും രോഗികളുടെയും യാത്രാ ഇളവും മരവിച്ചു. അതേസമയം, രാജ്യത്ത് സമൂഹ വ്യാപനത്തിന്റെ സൂചനയില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

Comments are closed.