കൊവിഡ്-19 : ലോകത്ത് ഇതുവരെ മരണം 9,800 ആയി ; 240,000 ഓളം പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനം തുടരുമ്പോള്‍ ലോകത്ത് ഇതുവരെ മരണം 9,800 ആയി. 240,000 ഓളം പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. അതേസമയം ഇറ്റലി ചൈനയേയും മറികടന്നുകൊണ്ട് ഇറ്റലിയില്‍ വ്യാഴാഴ്ച മാത്രം 427 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയില്‍ ഇതുവരെ മരണം 3,245 ആണ്. എന്നാല്‍ ഇന്നലേയും ഇന്നും ചൈനയില്‍ ആര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല.

കോവിഡ് ബാധ തടയാനും, ആളുകളുടെ ജീവന്‍ രക്ഷിക്കാനും വേണ്ടി യുഎസിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ഏയ്ഞ്ചല്‍സില്‍ എല്ലാ ആളുകളോടെയും വീട്ടില്‍ തന്നെ കഴിയണമെന്നാണ് മേയര്‍ എറിക് ഗാര്‍സെട്ടി നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ കാലിഫോര്‍ണിയയിലും ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Comments are closed.