മഹാരാഷ്ട്രയില്‍ മുഖം മറയ്ക്കാതെ പൊതുവിടത്തില്‍ തുമ്മിയ ബൈക്ക് യാത്രികന് ക്രൂരമര്‍ദ്ദനം

മുംബൈ: കൊവിഡ് ഭീതിയില്‍ കഴിയുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ മുഖം മറയ്ക്കാതെ പൊതുവിടത്തില്‍ തുമ്മിയ ബൈക്ക് യാത്രികന് ക്രൂരമര്‍ദ്ദനം. തുടര്‍ന്ന് ബൈക്ക് യാത്രക്കാരനായ ഒരാള്‍ യുവാവിനെ തടഞ്ഞ് നിര്‍ത്തുകയും മുഖം മറയ്ക്കാതെ തുമ്മിയതെന്തിനാണെന്ന് ചോദിക്കുകയും ചെയ്തു. ഇത് വാക്കുതര്‍ക്കത്തിന് കാരണമാകുകയും യുവാവിനെ മര്‍ദ്ദിക്കുകയുമായിരുന്നു.

യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ സംഭവത്തില്‍ ഇതുവരേയും പരാതികളൊന്നും ലഭ്യമായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ഇതുവരെ 49 കൊവിഡ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

Comments are closed.