കൊവിഡ് 19 : കേരളത്തില്‍ എത്തുന്ന എല്ലാ വിദേശ ടൂറിസ്റ്റുകള്‍ക്കും നിര്‍ബന്ധിത സാമ്പിള്‍ പരിശോധന ഏര്‍പ്പെടുത്തി

കൊച്ചി: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ എത്തുന്ന എല്ലാ വിദേശ ടൂറിസ്റ്റുകള്‍ക്കും നിര്‍ബന്ധിത സാമ്പിള്‍ പരിശോധന ഏര്‍പ്പെടുത്തി. പശ്ചാത്തലത്തില്‍ സംസ്ഥാനത്തെത്തുന്ന മുഴുവന്‍ പേരുടയും സാംപിള്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി മാര്‍ഗരേഖ പരിഷ്‌കരിച്ചു.

രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും സാമ്പിള്‍ എടുക്കും. ഇവര്‍ പരിശോധനാ റിപ്പോര്‍ട്ട് വരുന്നത് വരെ ഐസൊലേഷനില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം. അതേസമയം കേരളത്തില്‍ നിലവില്‍ 25 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. 31,173 പേര്‍ നിരീക്ഷണത്തിലാണ്. 237 പേരാണ് ആശുപത്രിയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ അയച്ചതില്‍ 579 ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.

തിരുവനന്തപുരത്ത് ഒരേസമയം ഏറ്റവും കൂടുതല്‍പേര്‍ നിരീക്ഷണത്തിലുള്ള ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും വര്‍ക്കലയിലും ശക്തമായ ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം യാത്രക്കാര്‍ കുറഞ്ഞതിനാലും മുന്‍കരുതല്‍ എന്ന നിലയിലുമായി സംസ്ഥാനത്ത് കൂടി ഓടുന്ന കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി.

Comments are closed.