സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ മുഴുവന്‍ പരീക്ഷകളും മാറ്റി

തിരുവനന്തപുരം: കൊവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിയതായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടൂ, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റിയത്. കൂടാതെ സംസ്ഥാനത്ത് നടത്താനിരുന്ന എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകളും മാറ്റിയിരിക്കുകയാണ്.

അതിനാല്‍ ചോദ്യ പേപ്പറുകള്‍ കോളേജുകള്‍ക്ക് നല്‍കി കഴിഞ്ഞതിനാല്‍ ഇന്നത്തെ പരീക്ഷകള്‍ നടക്കുമെന്ന് എംജി സര്‍വകലാശാല റജിസ്ട്രോര്‍ ബി.ഡോ. പ്രകാശ് കുമാര്‍ വ്യക്തമാക്കി. രാജ്യത്ത് മുഴുവന്‍ പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോള്‍ സംസ്ഥാനം അതില്‍ നിന്ന് മാറി പരീക്ഷകള്‍ നടത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഉന്നതതല യോഗത്തില്‍ വിലയിരുത്തലുണ്ടായതിനെത്തുടര്‍ന്നാണ് തീരുമാനം.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മാറ്റുകയും, സര്‍വകലാശാല പരീക്ഷകള്‍ മാറ്റാന്‍ യുജിസിയും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

Comments are closed.