കൊവിഡ് 19 : അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാടും കര്‍ണാടകവും

തിരുവനന്തപുരം: കൊവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി കേരളത്തിലേക്ക് വരുന്നതും കേരളത്തില്‍ നിന്ന് വരുന്നതുമായ വാഹനങ്ങള്‍ക്ക് നിയന്ത്രണവും പരിശോധനയും ഏര്‍പ്പെടുത്തിയിരിക്കുകയാണ് തമിഴ്‌നാടും കര്‍ണാടകവും. തുടര്‍ന്ന് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. അതിനാല്‍ അത്യാവശ്യം ഇല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും അടിയന്തര സര്‍വ്വീസുകള്‍ മാത്രം മതിയെന്നുമാണ് തമിഴ്‌നാടിന്റെ നിലപാട്.

അതേസമയം കോയമ്പത്തൂര്‍ തേനി കന്യാകുമാരി ഉള്‍പ്പടെ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. ജില്ലാ കളക്ടര്‍മാര്‍ക്കെല്ലാം ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് കോയമ്പത്തൂരിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ ഇന്ന് വൈകിട്ട് അടയ്ക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. കൂടാതെ കേരളത്തിലേക്കുള്ള ബസുകള്‍ കര്‍ണാടക ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ തടയുകയാണ്. ഇനി സര്‍വീസ് നടത്തരുതെന്ന് കര്‍ണാടക ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കെ എസ് ആര്‍ ടി സി അധികൃതര്‍ വ്യക്തമാക്കി.

Comments are closed.