കൊവിഡ് 19 : ഏകാന്തവാസം തെരഞ്ഞെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യയും
ദില്ലി: കൊവിഡ് 19 ആശങ്ക തുടരുമ്പോള്‍ പ്രധാനമന്ത്രി ഞായറാഴ്ച ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചതിനെ കോലിയും ഇന്ത്യന്‍ പരീശിലകന് രവി ശാസ്ത്രിയും അടക്കമുള്ളവര്‍ സ്വാഗതം ചെയ്തിരുന്നു. ഇപ്പോള്‍ ഏകാന്തവാസം തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയും.
പ്രതിസന്ധിഘട്ടത്തിലൂടെയാണ് നമ്മള് കടന്നുപോവുന്നതെന്ന് കോലി പറഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ രണ്ടുപേരും വീട്ടില്‍ തന്നെ കഴിയാന്‍ തീരുമാനിച്ചു. ഞങ്ങളുടെ സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും അതാണ് നല്ലതെന്നും കോലി പറഞ്ഞു. കൊറോണ വൈറസ് വ്യാപനം തടയാനുള്ള ഏക പോംവഴി ഇതിനെതിരെ ഒരുമിച്ച് പൊരുതുക എന്നത് മാത്രമാണെന്നും അതുകൊണ്ട് വീട്ടില്‍ തന്നെ തുടരാന്‍ നിങ്ങളും ശ്രമിക്കണമെന്നും അനുഷ്ക പറയുന്നു.
Comments are closed.