കൊവിഡ് 19 : ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ 14 ദിവസത്തെ ഏകാന്തവാസത്തില്‍

വെല്ലിംഗ്ടണ്‍: കൊവിഡ് 19 ആശങ്കയില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ 14 ദിവസത്തെ ഏകാന്തവാസത്തില്‍. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര പാതിവഴിക്ക് ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തിയ ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും പരീശീലകരും അടങ്ങുന്ന സംഘത്തോടാണ് 14 ദിവസം ഏകാന്തവാസത്തിലിരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരക്കായാണ് ന്യൂസിലന്‍ഡ് ടീം ഓസ്‌ട്രേലിയയില്‍ എത്തിയത്. എന്നാല്‍ ടീം അംഗങ്ങളെല്ലാം ഏകാന്തവാസത്തില്‍ പാലിക്കേണ്ട കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ ശരിയായി പാലിക്കുന്നുണ്ടെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് പബ്ലിക് അഫയേഴ്‌സ് മാനേജര്‍ റിച്ചാര്‍ഡ് ബൂക്ക് അറിയിച്ചു. അതേസമയം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം അംഗം ലോക്കി ഫെര്‍ഗൂസന് കൊവിഡ് 19 വൈറസ് ബാധയുണ്ടെന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

Comments are closed.