Ultimate magazine theme for WordPress.

കൊവിഡ് 19 പ്രതിരോധം : ഫെഫ്കയുടെ നേതൃത്വത്തില്‍ ബോധവത്കരണ ഹ്രസ്വചിത്രങ്ങള്‍

കൊവിഡ് 19 ന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ നേതൃത്വത്തില്‍ ബോധവത്കരണ ഹ്രസ്വചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് ഒമ്പത് ഹ്രസ്വചിത്രങ്ങളാണ് നിര്‍മ്മിക്കുന്നത്. പരസ്യചിത്ര സംവിധായകരുടെ അസോസിയേഷനും സംരംഭത്തില്‍ പങ്കാളികളാണ്.

തുടര്‍ന്ന് എല്ലാ ജനങ്ങളിലും കൊവിഡ് ബോധവത്ക്കരണം എത്തിക്കുന്നതിന്റെ പരിശ്രമത്തിന്റെ ഭാഗമായാണ് സന്ദേശസിനിമകള്‍ നിര്‍മ്മിക്കുന്നത് എന്ന് രണ്‍ജി പണിക്കര്‍ അറിയിച്ചു. പ്രതിഫലം വാങ്ങാതെയാണ് ഇതില്‍ എല്ലാവരും പങ്കുചേരുന്നത്. തുടര്‍ന്ന് കുമാര്‍, അപ്പുണ്ണി, വിനോദ് എന്നിവരാണ് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. മൂന്ന് ദിവസങ്ങളിലായി കൊച്ചിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. അതേസമയം മുത്തുമണി, സോഹന്‍ സീനുലാല്‍, സിദ്ധാര്‍ത്ഥ് ശിവ, വിഷ്ണു ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമാണ്.

Comments are closed.