Ultimate magazine theme for WordPress.

എംജി മോട്ടോര്‍സ് തങ്ങളുടെ ഗ്ലോസ്റ്റര്‍ എസ്യുവിയുടെ പരീക്ഷണയോട്ടം നടത്തി

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡായ എം‌ജി മോട്ടോർ ഇന്ത്യ ആഭ്യന്തര വിപണിയിൽ ഈ വർഷം പുതിയ വാഹനങ്ങൾ അണിനിരത്താൻ ഒരുങ്ങുകയാണ്. അതിലെ ഏറ്റവും പ്രധാന മോഡലുകളിൽ ഒന്നാണ് ഗ്ലോസ്റ്റർ എസ്‌യുവി.

കഴിഞ്ഞ മാസം ഗ്രേറ്റർ നോയിഡയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തെ ഇതിനോടകം തന്നെ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഫുൾ സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ഇടംപിടിക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി പരീക്ഷണയോട്ടം നടത്തിവരികയാണ് എംജി.

എക്സ്പോയിൽ പ്രദർശിപ്പിച്ച മോഡലിന് സമാനമായ വലിയ എൽഇഡി ഹെഡ്‌ലാമ്പുകളും റാപ്എറൗണ്ട് തിരശ്ചീന എൽഇഡി ടെയിൽ ലാമ്പുകളുമാണ് ഏഴ് സീറ്ററിന് നൽകിയിരിക്കുന്നത്.

മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ, ബ്ലാക്ക് വീൽ ആർച്ച് ചുറ്റുപാടുകൾ, ഉയരമുള്ള പില്ലറുകൾ, ക്രോംഡ് വിൻഡോ ലൈൻ, സ്റ്റോപ്പ് ലാമ്പുള്ള ഇന്റഗ്രേറ്റഡ് റൂഫ് സ്‌പോയിലർ, ഗ്ലോസി ബ്ലാക്ക് ഫിനിഷ്‌ഡ് റിയർ ഡിഫ്യൂസർ, ക്രോം ടിപ്പ്ഡ്, റൗണ്ട് ആകൃതിയിലുള്ള ക്വാഡ് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ എന്നിവയും എസ്‌യുവിയിൽ ഇടംപിടിച്ചിരിക്കുന്നു.

ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ഈ വർഷം നവംബറോടെ ഗ്ലോസ്റ്റർ എത്തുമെന്നാണ് കമ്പനിയിൽ നിന്നും ലഭിക്കുന്ന സൂചന. ഹെക്‌ടറും ZS ഇവിയും ഇതുവരെ മികച്ച വിൽപ്പന നേടുന്നതിനാൽ ബ്രിട്ടീഷ് നിർമ്മാതാവിന്റെ എസ്‌യുവി പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തുന്നതിന് ഇത് സഹായിക്കും.

ചൈനീസ് വിപണിയിലുള്ള മാക്‌സസ് D90 അടിസ്ഥാനമാക്കിയുള്ളതാണ് ഗ്ലോസ്റ്റർ. ഇതിന് ഏകദേശം 50 ലക്ഷം രൂപയോളമായിരിക്കും എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. പ്രീമിയം സ്വഭാവത്തിനാൽ പ്രതിവർഷം 5,000 മുതൽ 6,000 വരെ യൂണിറ്റ് വിൽപ്പന മാത്രമാണ് എംജി പ്രതീക്ഷിക്കുന്നത്.

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, ഇസൂസു MU-X, മഹീന്ദ്ര ആൾട്ര്യുറാസ് G4 എന്നീ പൂർണ വലുപ്പത്തിലുള്ള എസ്‌യുവികളേക്കാൾ വലുതും സങ്കീർ‌ണ്ണവുമായതിനാൽ വിപണിയിൽ സ്വന്തമായൊരു ഇടം സൃഷ്‌ടിക്കാൻ എംജി ബാഡ്‌ജിലെത്തുന്ന ഗ്ലോസ്റ്ററിന് സാധിക്കും. 5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും 2,950 മില്ലീമീറ്റർ വീൽബേസുമാണ് വാഹനത്തിന്റെ പ്രധാന ആകർഷണം.

210 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ഓഫ്-റോഡ് സമർപ്പിത ക്രമീകരണങ്ങളും എസ്‌യുവിയെ വളരെയധികം സഹായിക്കും. മാക്‌സസ് T60 പിക്കപ്പ് ട്രക്കിന് സമാനമായ ഒരു ലാഡർ ഫ്രെയിം ചാസിയിലാണ് ഗ്ലോസ്റ്ററിനെ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണികളിൽ ഗ്ലോസ്റ്റർ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

ഇത് 224 bhp കരുത്തിൽ 360 Nm torque ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

ഇന്ത്യയിൽ ഈ യൂണിറ്റിന് പകരമായി മറ്റൊരു എഞ്ചിൻ ഉപയോഗിക്കാൻ എംജി മോട്ടോർസ് തീരുമാനിച്ചാൽ അത് ഫിയറ്റിൽ നിന്നുമുള്ള 2.0 ലിറ്റർ ബൈ-ടർബോ ഡീസൽ എഞ്ചിനാകുമെന്ന് ഉറപ്പാണ്. ഇതിന് 217 bhp പവറും 480 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടെന്നത് എടുത്ത് പറയേണം. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സുമായി ജോടിയാക്കുമ്പോൾ സ്റ്റാൻഡേർഡായായി ഫോർ വീൽ ഡ്രൈവ് സിസ്റ്റവും വാഗ്‌ദാനം ചെയ്യും.

12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട് ഇഞ്ച് മൾട്ടി-ഇൻഫോ ഡിസ്‌പ്ലേ, ട്രിപ്പിൾ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ചൂടായതും വായുസഞ്ചാരമുള്ളതുമായ മുൻ സീറ്റുകൾ എന്നിവയാണ് എംജി ഗ്ലോസ്റ്ററിലെ ചില പ്രധാന സവിശേഷതകൾ.

Comments are closed.