Ultimate magazine theme for WordPress.

കൊച്ചിയില്‍ കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന് ഒപ്പം വന്ന അഞ്ചുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

കൊച്ചി: കൊച്ചിയില്‍ കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന് ഒപ്പം വന്ന വിദേശികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അറുപതിന് മുകളില്‍ പ്രായമുള്ള അഞ്ചുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിച്ചവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതേസമയം കൊച്ചിയില്‍ 24 സ്വകാര്യ ആശുപത്രികളില്‍ 197 ഐസൊലേഷന്‍ ബെഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ ബെഡുകള്‍ ഒഴിച്ചിടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ആറ് ഐസൊലേഷന്‍ വാര്‍ഡുകള്‍, 94 ഐസിയു ബെഡുകള്‍, 197 ഐസൊലേഷന്‍ ബെഡുകള്‍, 35 വെന്റിലേറ്ററുകള്‍, 120 വാര്‍ഡ് ബെഡുകള്‍ എന്നിവ സജ്ജമാകുന്നതിനുള്ള സന്നദ്ധത അറിയിച്ച് എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ രംഗത്ത് എത്തിയിട്ടുണ്ടെന്ന് വിഎസ് സുനില്‍ കുമാര്‍ വ്യക്തമാക്കി.

കൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ട സാഹചര്യമുണ്ടായാല്‍ സ്വകാര്യ ആശുപത്രികളും പ്രതിരോധ പ്രവര്‍ത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ 25 ആശുപത്രി പ്രതിനിധികളുമായി മന്ത്രി വിഎസ് സുനില്‍ കുമാറും കളക്ടര്‍ എസ് സുഹാസും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറായത്.

Comments are closed.