രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 223 ആയി ; രാജ്യത്ത് കഴിയുന്ന എല്ലാ വിദേശികളുടെയും വീസ കാലാവധി നീട്ടും
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 223 ആയി. എന്നാല്‍ ഇവരില്‍ 32 പേര് വിദേശികളാണ്. തുടര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി സ്ഥിതി വിലയിരുത്തിയിരുന്നു. നിലവില്‍ രാജ്യത്ത് കഴിയുന്ന എല്ലാ വിദേശികളുടെയും വീസ കാലാവധി ഏപ്രില്‍ 15 വരെ നീട്ടി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഗുജറാത്തില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിലും ഗുജറാത്തിലും രോഗം സ്ഥിരീകരിച്ചവരുടെ വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തെലങ്കാനയില്‍ ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ പുതുച്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
യാനം മേഖല ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നാല് പേരില്‍ കൂടുതല്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം മുംബൈയില്‍ അവശ്യ സേവനങ്ങള്‍ ഒഴികെ ബാക്കിയെല്ലാ ഓഫീസുകളും കടകളും വ്യാപാരസ്ഥാപനങ്ങളും മാളുകളും അടയ്ക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉത്തരവിട്ടു. എന്നാല്‍ പൊതുഗതാഗതം നിര്‍ത്തിവയ്ക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments are closed.