കൊവിഡ് 19 : ലോകത്താകെ മരണം 11,378 പേര്‍ ; ചെറുപ്പക്കാര്‍ക്കും മരണസാധ്യതയെന്ന് ലോകാരോഗ്യസംഘടന

ജനീവ: കൊവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് ചെറുപ്പക്കാര്‍ക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. എന്നാല്‍ ചെറുപ്പക്കാര്‍ക്കും മരണസാധ്യതയെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അതേസമയം ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത് 11,378 പേരാണ്. ഇറ്റലിയില്‍ ഇന്നലെ മാത്രം 627 പേരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം നാലായിരം കടന്നു.

ആറായിരത്തോളം പേര്‍ക്ക് ഇറ്റലിയില്‍ ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. എന്നാല്‍ സ്‌പെയിനിലും ഇറാനിലും ആയിരത്തിലധികം ആളുകളാണ് ഇന്നലെ മരിച്ചത്. മലേഷ്യയിലും ഇസ്രായേലിലും ,ഈജിപ്തിലും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ 5,496 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അതേസമയം ബ്രിട്ടന്‍ സമ്പൂര്‍ണ്ണ സമ്പര്‍ക്ക വിലക്ക് പ്രഖ്യാപിച്ചു. എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഉത്തരവിട്ടിരുന്നു.

Comments are closed.