Ultimate magazine theme for WordPress.

ഇംഗ്ലണ്ട് സ്വദേശിയുടെ നില പൂര്‍ണ്ണമായും തൃപ്തികരമല്ല ; രോഗമില്ലെന്ന് തെളിഞ്ഞ ബ്രിട്ടീഷ് പൗരന്‍മാരെ തിരിച്ചയയ്ക്കും

കൊച്ചി: എറണാകുളത്ത് ആദ്യം രോഗം സ്ഥിരീകരിച്ച 57കാരനായ ഇംഗ്ലണ്ടുകാരന്റെ ആരോഗ്യനില പൂര്‍ണ്ണമായും തൃപ്തികരമല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ രോഗമില്ലെന്ന് തെളിഞ്ഞ ബ്രിട്ടീഷ് പൗരന്‍മാരെ തിരിച്ചടക്കാന്‍ നടപടി തുടങ്ങി. എറണാകുളം ജില്ലയില്‍ 9 പേര്‍ക്കാണ് ഇതുവരെ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലായിരുന്ന അഞ്ച് ലണ്ടന്‍ പൗരന്മാര്‍ക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

രോഗമില്ലെന്ന് തെളിഞ്ഞ മറ്റ് 12 പേരെ ഇംഗ്ലണ്ടിലേക്ക് മടക്കി അയക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. അതേസമയം 4196 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 28 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 33 പേരുടെ പരിശോധനാ ഫലം ഇന്ന് കിട്ടും. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ, ജില്ലയില്‍ അധികമായി 6 ഐസലോഷന്‍ വാര്‍ഡുകളും 94 പേരെ ചികിത്സിക്കാവുന്ന ഐസിയുവും സജ്ജമാക്കുന്നതാണ്.

Comments are closed.