ജനത കര്‍ഫ്യു : കെ.എസ്.ആര്‍.ടി.സിയും മെട്രോയും അടക്കമുള്ള മുഴുവന്‍ പൊതുഗതാഗത സര്‍വിസുകളും നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ആഹ്വാനത്തെത്തുടര്‍ന്നുള്ള നാളത്തെ ജനത കര്‍ഫ്യുവിന് കെ.എസ്.ആര്‍.ടി.സിയും മെട്രോയും അടക്കമുള്ള മുഴുവന്‍ പൊതുഗതാഗത സര്‍വിസുകളും നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. തുടര്‍ന്ന് സഹകരണവുമായി വിവിധ സംഘടനകളും രംഗത്തുവന്നു. രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറ സെക്രട്ടറി രാജു അപ്സര അറിയിച്ചു.

ഞായറാഴ്ച കേരളത്തിലെ ഹോട്ടലുകള്‍ അടച്ചിടാന്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനും തീരുമാനിച്ചു. അതോടൊപ്പം അന്നേ ദിവസം സര്‍വിസുകള്‍ നടത്തില്ലെന്നു സ്വകാര്യ ബസ് സംഘടനകളും തീരുമാനിച്ചു. കൂടാതെ ബാറുകള്‍ക്കും ബിവറേജസുകള്‍ക്കും അവധിയാണ്. എന്നാല്‍ ഈ ദിവസം വീട്ടുകാര്‍ സ്വന്തമായി പരിസര ശുചീകരണം നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.