ഒമാനില്‍ ശനിയാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് ഒമാന്‍ സിവില്‍ എവിയേഷന്‍ സമിതി
മസ്കറ്റ്: ഒമാനില്‍ ശനിയാഴ്ച മുതല്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് ഒമാന്‍ സിവില്‍ എവിയേഷന്‍ സമിതി കാലാവസ്ഥാ മുന്നറിയിപ്പ് നല്കി. ‘അല്‍ റഹ്മ’ ന്യൂന മര്‍ദ്ദത്തിന്റെ ഫലമായാണ് കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നത്. ശക്തമായ കാറ്റോടും ഇടിമിന്നലോടുകൂടിയുമായിരിക്കും മഴ പെയ്യുവാന്‍ സാധ്യത.
മുസന്ദം ഗവര്‍ണറേറ്റില്‍നിന്ന് മഴ ആരംഭിച്ച് മസ്കറ്റ് അടക്കം ബുറൈമി, തെക്ക്-വടക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ, മസ്കത്ത്, തെക്ക്-വടക്കന്‍ ശര്‍ഖിയ മേഖലകളിലെല്ലാം മഴ പെയ്യാനാണ് സാധ്യത. തുടര്‍ന്ന് മത്സ്യബന്ധന തൊഴിലാളികളോട് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുവാനും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അതേസമയം മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റും മങ്ങിയ കാലാവസ്ഥയുമായിരിക്കുമുള്ളത്.
Comments are closed.