ഒമാനില്‍ 9 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു ; ഇതോടെ നാല്പത്തിയെട്ടുപേര്‍ കൂടി കൊറോണയുടെ പിടിയിലായി
മസ്കറ്റ്: ഒമാനില്‍ 9 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ നാല്പത്തിയെട്ടുപേര്‍ കൂടി കൊറോണയുടെ പിടിയിലായി. ബ്രിട്ടന്, അമേരിക്ക, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്ത അഞ്ചുപേരും വൈറസ് ബാധിച്ചവരുടെ പട്ടികയിലുണ്ട്. പതിമൂന്നുപേര്‍ ഇത് വരെ രോഗ മുക്തരായെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം മലയാളിയായ കണ്ണൂര്‍ സ്വദേശിയാണ് കൊറോണ വൈറസ് ബാധ മൂലം സലാലയില്‍ ചികിത്സയിലുള്ളതെന്ന് ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ അറിയിച്ചു. മാര്‍ച്ച് പതിമൂന്നിന് നാട്ടില്‍ നിന്നുമെത്തിയ നൗഷാദ് ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും കൗണ്‍സിലര്‍ മന്‍പ്രീത് സിംഗ് പറയുന്നു. അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ ലഭിക്കുമെന്ന് ഒമാന്‍ വാര്‍ത്ത വിതരണ വകുപ്പ് മന്ത്രാലയം അറിയിച്ചു.
Comments are closed.