നിയന്ത്രണങ്ങള്‍ ലംഘിച്ച് കാസര്‍ഗോഡ് തുറന്ന ഹോട്ടലുകളും കടകളും അടപ്പിച്ചു ; കുഡ് ലൂ സ്വദേശിയ്ക്കെതിരെ കേസ്

കാസര്‍ഗോഡ്: സംസ്ഥാനത്ത് കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി നീങ്ങുമ്പോള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കാസര്‍ഗോഡ് തുറന്ന ഹോട്ടലുകളും കടകളും അടപ്പിച്ചു. കൂടാതെ നിരീക്ഷണത്തില്‍ ഇരിക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആള്‍ക്കാരുമായി വ്യാപകമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഏരിയാല്‍ കുഡ്ലൂ സ്വദേശിയ്ക്കെതിരേ കേസെടുക്കുകയും ചെയ്തു. കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെയാക്കി നിയന്ത്രിച്ചിരിക്കുകയാണ്.

തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലകളില്‍ തുറന്ന കടകള്‍ പോലീസ് അകമ്പടിയില്‍ എത്തിയ കളക്ടര്‍ നേരിട്ട് എത്തി അടപ്പിക്കുകയായിരുന്നു. കൂടാതെ എല്ലാ ബാര്‍ബര്‍ ഷോപ്പുകളും രണ്ടാഴ്ചത്തേക്ക് അടച്ചിരിക്കുകയാണ്. നിയന്ത്രം ലംഘിച്ച് കട തുറന്ന പത്തുപേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. അതേസമയം കാസര്‍ഗോഡ് രോഗം സ്ഥിരീകരിച്ചവര്‍ ചികിത്സയിലാണ്.

നിയന്ത്രണം പാലിക്കാതെ ജനങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട അബ്ദുള്‍ഖാദര്‍ എന്നയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം അവഗണിച്ച് ഇയാള്‍ ഒട്ടേറെ പേരുമായി ഇടപഴകി. രോഗം സ്ഥിരീകരിച്ചയാളും ഇയാളും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നുമാണ് വിവരം. എന്നാല്‍ രോഗം സ്ഥിരീകരിച്ചയാള്‍ നിരന്തരം കള്ളം പറയുന്നത് പ്രയാസം ഉണ്ടാക്കുകയാണ്. തുടര്‍ന്ന് കാസര്‍ഗോഡ് പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്.

Comments are closed.