Ultimate magazine theme for WordPress.

രാജ്യത്ത് കൊവിഡ് ബാധിതയുടെ എണ്ണം 271 ആയി ; കൂടതല്‍ പോസിറ്റീവ് കേസുകള്‍ മഹാരാഷ്ട്രയില്‍

ന്യുഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതയുടെ എണ്ണം 271 ആയി കൂടതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. നിലവില്‍ 22 സംസ്ഥാനങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ 63 പേര്‍ക്കും കേരളത്തില്‍ 40 പേര്‍ക്കും ഡല്‍ഹിയില്‍ 26 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 24 പേര്‍ക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു.

എന്നാല്‍ 39 പേര്‍ വിദേശികളാണ്. അതേസമയം നൊയിഡയില്‍ ഒരാള്‍ക്കു കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവിടെയുള്ള വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി. പഞ്ചാബില്‍ കൊറോണ ബാധിച്ച് മരിച്ചയാളുമായി ബന്ധം പുലര്‍ത്തിയിരുന്ന 68കാരനും രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയിലും ഒരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 16 ആയി. മൊഹാലിയില്‍ മൂന്നു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഹരിയാനയിലെ പഞ്ചകുലയില്‍ ആണ് സംസ്ഥാനത്തെ ഏഴാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വഡോദരയില്‍ അടുത്തകാലത്ത് ശ്രീലങ്ക സന്ദര്‍ശിച്ചയാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ സ്‌കോട്ട്ലാന്‍ഡില്‍ നിന്ന് മടങ്ങിയെത്തിയ ആളാണ് മൂന്നാമത്തെ കൊറോണ രോഗി. അതേസമയം റോമില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെയും മറ്റ് യാത്രക്കാരെയും നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനമയച്ചു.

ഈ വിമാനം നാളെ രാവിലെ ഡല്‍ഹിയില്‍ തിരിച്ചെത്തും. ഇന്ത്യയില്‍ ഇതുവരെ നാലു പേരാണ് മരിച്ചത്. ലോകമെമ്പാടുമായി 11,417 ആയി മരണസംഖ്യ. കൂടാതെ കാസര്‍ഗോഡ് നിന്ന് ഈ മാസം 13ന് ദുബായിലേക്ക് പോയ അമ്പലത്തറ പാറപ്പള്ളി ആള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ക്കൊപ്പമുള്ളവര്‍ക്കും രോഗം സ്ഥിരീകരിച്ചുവെന്നാണ് വിവരം.

Comments are closed.