കൊവിഡ് 19 : കെഎസ്ആര്‍ടിസി വോള്‍വോ ബസ് ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍ പൊലീസ് തടഞ്ഞു

ചാലക്കുടി : കെഎസ്ആര്‍ടിസി വോള്‍വോ ബസ് ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍ പൊലീസ് തടഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുമായി പോയ ബസില്‍ രോഗ ലക്ഷണങ്ങളുള്ള 2 യാത്രക്കാരുണ്ടായതിനെ തുടര്‍ന്നാണ് നടപടി. ഷാര്‍ജയില്‍ നിന്ന് ഇന്നലെ ബെംഗളൂരുവില്‍ എത്തിയ ഇവര്‍ നെടുമ്പാശേരിയില്‍ നിന്ന് അങ്കമാലി വരെ ടാക്‌സിയിലും അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറി.

തുടര്‍ന്ന് ഇവരുടെ കയ്യില്‍ ‘ഹോം ക്വാറന്റീന്‍’ മുദ്ര കണ്ട ബസ് കണ്ടക്ടര്‍ ഡിഎംഒയെ വിവരമറിയിക്കുകയായിരുന്നു. ഷാര്‍ജയില്‍ ഹോം ക്വാറന്റീന്‍ നിര്‍ദേശിച്ചവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. ഒരാള്‍ തൃപ്രയാര്‍ വടക്കുംമുറി സ്വദേശി. മറ്റെയാള്‍ മണ്ണുത്തി ചെന്നായ് പാറ സ്വദേശി. ഇരുവരെയും പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേയ്ക്ക് മാറ്റി. 40 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസ് ശുചീകരിച്ച ശേഷം വിടുന്നതാണ്.
.

Comments are closed.