പുളിങ്കുന്നിലെ അനധികൃത പടക്കശാലയിലെ പൊട്ടിത്തെറിയില്‍ പരുക്കേറ്റ രണ്ടുപേര്‍ കൂടി മരിച്ചു

ആലപ്പുഴ : പുളിങ്കുന്നിലെ അനധികൃത പടക്കശാലയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് പൊട്ടിത്തെറിയില്‍ പരുക്കേറ്റ രണ്ടുപേര്‍ കൂടി മരിച്ചു. മുപ്പതില്‍ റെജി ചാക്കോ (50), മലയില്‍ പുത്തന്‍വീട്ടില്‍ ലൈജുമോന്റെ ഭാര്യ ബിനു (30) എന്നിവരാണ് ഇന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

പുളിങ്കുന്ന് പുരയ്ക്കല്‍ കൊച്ചുമോന്‍ ആന്റണി, പിതൃസഹോദരന്‍ ബിനോയ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് പടക്കനിര്‍മാണശാലയിലെ ജീവനക്കാരി മറിയമ്മ മാത്യുവാണ് ഇന്നലെ മരിച്ചത്. അതേസമയം 9 പേര്‍ക്കു പരുക്കേറ്റിരുന്നു.

Comments are closed.