കൊറോണ വൈറസ് : സംസ്ഥാന സര്‍ക്കാര്‍ പ്രതിദിനം 1,000 രൂപ വച്ച് നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്‌നൗ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ദിവസ വേതനക്കാര്‍ക്കും നിര്‍മാണത്തൊഴിലാളികള്‍ക്കും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിദിനം 1,000 രൂപ വച്ച് നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. 5 ലക്ഷം കൂലിത്തൊഴിലാളികള്‍ക്കും 20 ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്കുമാണ് സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കുക. രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത്.

ലേബര്‍ വകുപ്പ് മുഖേനയാകും പണം വിതരണം ചെയ്യുന്നത്. അതേസമയം ഉത്തര്‍ പ്രദേശിലെ എല്ലാ മാളുകളും അടച്ചിടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങളായ ലഖ്നൗ, നോയിഡ, കാണ്‍പൂര്‍ എന്നിവ വൃത്തിയാക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. സംസ്ഥാനത്ത് 23 കൊറോണ കേസുകളുണ്ടെന്നും ഒമ്പത് പേര്‍ സുഖം പ്രാപിച്ചുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Comments are closed.