വസ്തു നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനും ലൈസന്‍സുകള്‍ പുതുക്കുന്നതിനുമുളള അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടി

തിരുവനന്തപുരം: കൊവിഡ് -19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വസ്തു നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനും വിവിധ ലൈസന്‍സുകള്‍ പുതുക്കുന്നതിനുമുളള അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടിയതായി മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കി.

മാര്‍ച്ച് 31 ന് മുന്‍പ് വസ്തു നികുതികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പിരിച്ചെടുക്കണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം പിന്‍വലിക്കുകയായിരുന്നു. കൂടാതെ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകള്‍ പുതുക്കുന്നതിനും വിനോദ നികുതി അടയ്ക്കുന്നതിനുമുളള അവസാന തീയതിയും ഏപ്രില്‍ 30 ലേക്ക് നീട്ടിയിരിക്കുകയാണ്.

Comments are closed.