സ്‌കോട്‌ലന്‍ഡ് മുന്‍ ക്രിക്കറ്റര്‍ മജീദ് ഹഖിന് കൊവിഡ് 19 സ്ഥിരീകരിച്ചു

സ്‌കോട്‌ലന്‍ഡ്: സ്‌കോട്‌ലന്‍ഡ് മുന്‍ ക്രിക്കറ്റര്‍ മജീദ് ഹഖിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന 2015 ലോകകപ്പിലാണ് താരം മത്സരിച്ചത്. ഓഫ് സ്പിന്നറായ ഹഖ് 2006 മുതല്‍2015 വരെ 54 ഏകദിനങ്ങളും 24 ടി20യും കളിച്ചിട്ടുണ്ട്.

ഏകദിനത്തില്‍ സ്‌കോട്‌ലന്‍ഡിന്ര്‍റഎ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരന്‍ എന്ന നേട്ടം 2019 വരെ സ്വന്തം പേരിലുണ്ടായിരുന്നു. അതേസമയം സ്‌കോട്‌ലന്‍ഡില്‍ ഇതുവരെ 266 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം താന്‍ സുഖംപ്രാപിച്ചു വരുന്നതായി ജീദ് ഹഖ് ട്വീറ്റ് ചെയ്തിരുന്നു.

Comments are closed.