കൊവിഡ് 19 : സര്‍ക്കാരിന്റെ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനെതിരാണ് ബാറുകളുടെ പ്രവര്‍ത്തനമെന്ന് ഐ എം എ

കൊച്ചി: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനെതിരാണ് ബാറുകളുടെ പ്രവര്‍ത്തനമെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് വ്യക്തമാക്കി.

അതിനാല്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ബാറുകളും ബിവറേജുകളും പൂട്ടണമെന്ന് ആവര്‍ത്തിക്കുകയാണ് ഐ എം എ. മദ്യപാനത്തെത്തുടര്‍ന്നുള്ള വ്യാജപ്രചാരണങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നതും ചൂണ്ടിക്കാട്ടിയാണ്, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കുന്ന ഐ എം എ എതിര്‍പ്പറിച്ചത്.

അതിനാല്‍ മദ്യവില്‍പന ശാലകളെല്ലാം പൂട്ടിയാല്‍ വ്യാജ മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം കൂടുമെന്നാണ് പറയുന്നത്. അതേസമയം ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Comments are closed.