Ultimate magazine theme for WordPress.

ലോകത്ത് കൊവിഡ് മരണം 13,000 കടന്നു ; ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 793 മരണം

റോം: ലോകത്താകമാനം കൊവിഡ് 19 ബാധിച്ച് മരണം 13,000 കടന്നു. അതേസമയം ഇറ്റലിയില്‍ മാത്രം 24 മണിക്കൂറിനിടെ മരിച്ചത് 793 പേരാണ്. അയ്യായിരത്തിലേറെ പേരാണ് യൂറോപ്പില്‍ മരിച്ചത്. എന്നാല്‍ ഇറ്റലിയുടെ വടക്കന്‍ മേഖലയായ ലൊമ്പാര്‍ഡിയില്‍ മാത്രം മരിച്ചത് 546 പേരാണ്. തുടര്‍ന്ന് മേഖലയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ആകെ കൊവിഡ് മരണം 4,825 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 6500ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

സ്‌പെയിനില്‍ മരണം 1300 കടന്നു. 285 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. എന്നാല്‍ ജര്‍മ്മനിയില്‍ ഒറ്റ ദിവസം കൊണ്ട് രോഗികളായത് 2500ലേറെ പേരാണ്. ജര്‍മ്മനിയില്‍ 77 ഓളം പേര്‍ മരിച്ചു. അമേരിക്കയിലും ഒറ്റ ദിവസം കൊണ്ട് 6500ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരണം 300 കടന്നു. അമേരിക്കയില്‍ കഴിഞ്ഞ ദിവസം 26 പേര്‍ മരിച്ചിരുന്നു.

അതേസമയം ഇറാനില്‍ 1500ലേറെ പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം 123 പേര്‍ മരിച്ചു. മൊത്തം മരണസംഖ്യ 1,556 ആയി ഉയര്‍ന്നു. സിംഗപ്പൂരില്‍ കോവിഡ് ബാധിച്ചു രണ്ടു പേര്‍ മരിച്ചു. ബ്രിട്ടനില്‍ പുതിയതായി മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം മരണസംഖ്യ 180 ആയി. ദക്ഷിണകൊറിയയില്‍ മരണം 102 ആയി. അതേസമയം ഇന്ത്യയില്‍ ഇതുവരെ 380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്തു.

Comments are closed.