Ultimate magazine theme for WordPress.

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 14 മണിക്കൂര്‍ ജനത കര്‍ഫ്യൂവിന് സംസ്ഥാനത്തിന്റെ പൂര്‍ണ്ണ പിന്തുണ

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 14 മണിക്കൂര്‍ ജനത കര്‍ഫ്യൂവിന് പൂര്‍ണ്ണ പിന്തുണ നല്‍കിയിരിക്കുകയാണ് സംസ്ഥാനം. തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടച്ചിടും. ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും തുറക്കില്ല. കെ എസ് ആര്‍ ടി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തില്ല. കൊച്ചി മെട്രോ അടക്കം ട്രെയിനുകള്‍ ഓടില്ല. ഓട്ടോയും ടാക്‌സികളും നിരത്തിലിറങ്ങില്ല. ബാറുകള്‍ ഉള്‍പ്പടെ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ലെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു.

കൂടാതെ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കില്ല. അറുപത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ നടത്തുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചിടും. മില്‍മ പാലിന്റെ വിതരണം രാവിലെ ഏഴ് മണിക്ക് മുമ്പ് അവസാനിപ്പിക്കുന്നതാണ്. അതേസമയം ആംബുലന്‍സ് ഉള്‍പ്പടെ അവശ്യസര്‍വ്വീസിനുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നതിനായി പ്രത്യേക ക്രമീകരണമേര്‍പ്പെടുത്തും. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമെല്ലാം ജനതാ കര്‍ഫ്യൂവില്‍ പങ്കെടുക്കും.

എന്നാല്‍ സ്വകാര്യവാഹനങ്ങള്‍ നിരത്തിലറക്കരുതെന്നാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. എല്ലാവരും വീടുകളില്‍ കഴിയുന്നതിനാല്‍ കുടുംബാംഗങ്ങള്‍ പരിസര ശുചീകരണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇന്ന് ഏഴ് മണിമുതല്‍ രാത്രി ഒമ്പത് മണി വരെയുള്ള ജനതാ കര്‍ഫ്യൂവില്‍ അവശ്യ സര്‍വ്വീസുകളായ ആരോഗ്യവകുപ്പിനും പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമാണ് കര്‍ഫ്യൂവില്‍ നിന്ന് ഇളവ് നല്‍കിയിരിക്കുന്നത്.

Comments are closed.