മോള്‍ഡോവയില്‍ നാനൂറിലേറെ വരുന്ന മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്കു മടങ്ങാനാവാതെ ആശങ്കയില്‍
കൊച്ചി : മോള്‍ഡോവയില്‍ യുഎസ്എംഎഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ നാനൂറിലേറെ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്കു മടങ്ങാനാവാതെ ആശങ്കയില്‍ കഴിയുകയാണ്. അതേസമയം 35 ലക്ഷം ജനസംഖ്യയുള്ള മോള്‍ഡോവയില്‍ ഇതിനകം 66 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ വിസിറ്റിങ് പ്രഫസറായ സര്‍വകലാശാല ഈ മാസം ആദ്യം യൂണിവേഴ്സിറ്റി അടച്ചെങ്കിലും മലയാളികള്‍ ഉള്‍പ്പെടെ അറുന്നൂറോളം ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ കഴിയുന്നുണ്ട്.
എന്നാല്‍ ഇതുവരെ ആര്‍ക്കും രോഗബാധയില്ലെങ്കിലും അങ്ങനെ സംഭവിച്ചാല്‍ സ്ഥിതി ഗുരുതരമാവുമെന്ന് ഇവര്‍ പറയുകയാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എംബസിയെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ യൂണിവേഴ്സിറ്റി അധികൃതരോടു സാഹചര്യം അന്വേഷിച്ചപ്പോള്‍ കുട്ടികളെല്ലാം ഹോസ്റ്റലില്‍ സുരക്ഷിതരാണെന്നും ഭക്ഷണം അടക്കമുള്ള കാര്യങ്ങള്‍ ലഭ്യമാണെന്നുമായിരുന്നു മറുപടി. ഇതോടെ എംബസിയുടെ ഇടപെടലും അവസാനിക്കുകയായിരുന്നു.
അതേസമയം ഹോസ്റ്റലുകളില്‍ ടീം ലീഡര്‍മാരായ ഏതാനും വിദ്യാര്‍ഥികള്‍ മാത്രം പുറത്തുപോയാണ് ആഹാര സാധനങ്ങള്‍ വാങ്ങുന്നത്. ഹോസ്റ്റലില്‍ പാചകവും വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ്. ഇറ്റലിയോടു ചേര്‍ന്നുള്ള രാജ്യമായതിനാല്‍ രോഗം പടര്‍ന്നു പിടിച്ചേക്കുമെന്ന ആശങ്കയിലാണ് ഇവര്‍ കഴിയുന്നത്. എന്നാല്‍ 17ന് ഇവിടെ നിന്നുളള വിമാന സര്‍വീസുകള്‍ നിര്‍ത്തിയതോടെ നാട്ടിലേക്കു വരണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക വിമാനം അയയ്ക്കേണ്ടി വരും. അമേരിക്ക, ഇസ്രയേല്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലേക്കു കൊണ്ടുപോയിരുന്നു.
Comments are closed.