അസ്സമില്‍ ആദ്യ കോവിഡ് നാല് വയസ്സുകാരിയില്‍ സ്ഥിരീകരിച്ചു ; ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 300 ആയി
ഗുവാഹട്ടി: അസ്സമില്‍ ആദ്യ കോവിഡ് നാല് വയസ്സുകാരിയില്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 300 ആയി. കഴിഞ്ഞ 19ന് കുട്ടിയും അമ്മയും ബിഹാറില്‍ നിന്ന് ജോര്‍ഹട്ടിലെത്തി. എന്നാല്‍ കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും തുടര്‍ന്ന് കുട്ടിയെ ക്വാറന്റൈന് ചെയ്യുകയുമായിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ സാമ്പിള്‍ പരിശോധിച്ചതില്‍ നിന്ന് കുട്ടിക്ക് രോഗം ഉണ്ടെന്ന് കണ്ടെത്തുകയും മറ്റ് കുടുംബാംഗങ്ങളേയും ക്വാറന്റൈനിലാക്കുകയും ചെയ്തു. ഇവര്‍ യാ്രത ചെയ്ത സ്ഥലങ്ങള്‍ ചോദിച്ചറിഞ്ഞ് ഉടന്‍ റൂട്ട് മാപ്പ് തയ്യാറാക്കും. രാജ്യത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 40 കേസുകളാണ്.
അതേസമയം കുട്ടിയുടെ രണ്ടാം സാമ്പിള്‍ പരിശോധനാഫലം ഇന്ന് ലഭിക്കും. അമേരിക്കയില്‍ നിന്നുള്ള രണ്ട് ടൂറിസ്റ്റുകള്‍ അടുത്തിടെ അസ്സം വഴി ഭൂട്ടാനിലേക്ക് യാത്ര ചെയ്തിരുന്നു. ഇവര്‍ ഇന്ത്യയിലെത്തിയ ശേഷം ഇവരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും തുടര്‍ന്ന് ഇവരുടെ റൂട്ട്മാപ്പ് തയ്യാറാക്കിയിരുന്നു. റൂട്ട്്മാപ്പ് അനുസരിച്ച് 421 പേരാണ് നിരീക്ഷണത്തിലുള്ളത്.
Comments are closed.