കൊവിഡ് 19 : ആദായനികുതി, ജിഎസ്ടി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യം

തിരുവനന്തപുരം: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ആദായനികുതി, ജിഎസ്ടി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കണമെന്ന് സംസ്ഥാനത്തെ ടാക്‌സ് പ്രൊഫഷണലുകള്‍ ആവശ്യപ്പെട്ടു. വ്യാപാരികളുടെ ഫെബ്രുവരി മാര്‍ച്ച്, മാസങ്ങളിലെ ചരക്കുസേവന നികുതി റിട്ടേണുകളും സമര്‍പ്പിക്കാനും ഈ മാസം സാധിച്ചിട്ടില്ലാത്തതിനാല്‍ റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ രണ്ട് മാസം കാലാവധി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം.

കൂടാതെ വൈകി സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ക്ക് ലേറ്റ് ഫീ, പലിശ എന്നിവ ഒഴിവാക്കാനും നികുതി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം 20182019 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31 ആണ്.

കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടിവന്നതിനാല്‍ നികുതി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഓഫീസുകള്‍ ആഴ്ചകളായി കൃത്യമായി പ്രവര്‍ത്തിച്ചിട്ടില്ലാത്തതിനാല്‍ ജോലിഭാരം വളരെയധികം വര്‍ദ്ധിപ്പിച്ചിരുന്നു. അതിനാല്‍ കാലാവധി നീട്ടിയില്ലെങ്കില്‍ സംസ്ഥാനത്തെ നികുതിദായകര്‍ പ്രതിസന്ധിയിലാകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുകയാണ്.

Comments are closed.