കൊവിഡ് 19 : ട്രെയിന്‍ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവക്കാന്‍ തീരുമാനിച്ചു ; പഞ്ചാബ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

ദില്ലി: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ട്രെയിന്‍ സര്‍വ്വീസുകള്‍ ചൊവ്വാഴ്ച വരെ പൂര്‍ണ്ണമായും നിര്‍ത്തിവക്കാന്‍ തീരുമാനിച്ചു. അവശ്യ സര്‍വ്വീസുകള്‍ ഒഴികെ ബാക്കിയെല്ലാം നിയന്ത്രിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ നിലവില്‍ ഓടുന്ന ട്രെയിനുകള്‍ സര്‍വ്വീസ് പൂര്‍ത്തിയാക്കാവുന്നതാണ്. അതേസമയം അവശ്യസര്‍വ്വീസ് ഒഴികെയുള്ളവയ്ക്ക് പഞ്ചാബും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ അവശ്യ സര്‍വ്വീസുകളുടെ വിശദമായ പട്ടികയും പുറത്തിറക്കി.

Comments are closed.