ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ; കാണാതായ 13 ജവാന്മാര്ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു
ദില്ലി: ഛത്തീസ്ഗഡിലെ സുക്മയില്‍ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിനിടെ കാണാതായ 13 ഡിആര്‍ജി ജവാന്മാര്ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു.
ഛിന്താഗുഫാ ഏരിയയില്‍ ഇന്നലെ ഉച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. എന്നാല്‍ സംഭവത്തില്‍ 14 ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഏറ്റുമുട്ടല്‍ നടന്നതായി ഛത്തീസ്ഗണ്ഡ് ഡിജിപി വ്യക്തമാക്കി.
Comments are closed.