നിങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രത ആയിരക്കണക്കിന് ജീവിതങ്ങളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: കൊവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനൊപ്പമാണ് സംസ്ഥാനവും. തുടര്‍ന്ന് രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഓരോരുത്തരും സൈനികര്‍ ആണെന്നും നിങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രത ആയിരക്കണക്കിന് ജീവിതങ്ങളെ സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

കൂടാതെ നല്ല ഭക്ഷണവും ടെലിവിഷനും ഉള്‍പ്പടെ കുടുംബത്തോട് ഒപ്പമുള്ള നല്ല സമയമാണിതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ പറയുന്നു. അതേസമയം ഇന്ന് ഏഴ് മണിമുതല്‍ രാത്രി ഒമ്പത് മണി വരെയുള്ള ജനതാ കര്‍ഫ്യൂവില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ച സംസ്ഥാന സര്‍ക്കാര്‍ വീടും പരിസരവും വ്യത്തിയാക്കണമെന്നും അറിയിച്ചിട്ടുണ്ട്.

Comments are closed.