കാസര്‍കോട് വിവരങ്ങള്‍ മറച്ചുവച്ച ഏരിയാല്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: കാസര്‍കോട് വിവരങ്ങള്‍ മറച്ചുവച്ച കൊവിഡ് ബാധിതനായ ഏരിയാല്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്. കൂടാതെ രോഗിയുടെ സഞ്ചാരപാതയും ഭരണകൂടം പുറത്ത് വന്നിരുന്നു. പതിനൊന്നിന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത് മുതല്‍ 19 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വരേയുള്ള റൂട്ട് മാപ്പാണ് പുറത്തിറക്കിയത്.

രണ്ട് കല്യാണ സത്കാരങ്ങള്‍, കുട്ടിയുടെ ജന്മവുമായി ബന്ധപ്പെട്ട ആഘോഷം, ഫുട്‌ബോള്‍ മത്സരങ്ങള്‍, ഗൃഹപ്രവേശം അടക്കം ഇയാള്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് 16 ന് സ്വകാര്യ ആശുപത്രിയിലും 17 ന് ജനറല്‍ ആശുപത്രിയിലും എത്തുകയായിരുന്നു. അതേസമയം 19ന് ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നത് വരെ സഹോദരന്റെ വീട്ടില്‍ തങ്ങിയെന്നാണ് റൂട്ട് മാപ്പിലുള്ളത്.

രോഗി സഹകരിക്കുന്നില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. എന്നാല്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടും പുറത്തിറങ്ങി നടന്ന കുഡ്‌ലു സ്വദേശിക്കെതിരെയും കേസെടുത്തു. തുടര്‍ന്ന് രണ്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍ ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റിയിരുന്നു. എന്നാല്‍ നിര്‍ദ്ദേശം ലംഘിക്കുന്നവരെ ഇവിടേക്ക് മാറ്റുകയും ചെയ്യും.

Comments are closed.