ചെന്നൈയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു ; ഇതോടെ ആകെ ബാധിതരുടെ എണ്ണം ഏഴ് ആയി

ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയില്‍ സ്‌പെയിനില്‍ നിന്ന് മടങ്ങിയെത്തിയ വ്യക്തിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടില്‍ രോഗ എണ്ണം ഏഴ് ആയി. അതേസമയം തമിഴ്നാട്ടില്‍ വിദേശികളായ മൂന്ന് പേര്‍ക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

ചെന്നൈയിലെത്തിയ രണ്ട് തായ്ലന്റ് സ്വദേശികള്‍ക്കും ഒരു ന്യൂസിലാന്റ് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പടരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളാണ് സംസ്ഥാനവും സ്വീകരിക്കുന്നുണ്ട്. തുടര്‍ന്ന് ചെന്നൈയിലെ മറീന ബീച്ച് അടച്ചിരുന്നു.

Comments are closed.