തട്ടിക്കൊണ്ട് പോയ കുഞ്ഞിനെ മദ്യശാലയ്ക്ക് മുന്നില്‍ വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊളംബിയ: സൌത്ത് പ്രൊവിന്‍സ് റോഡിലെ വീട്ടില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയ പതിനാല് ദിവസം പ്രായമുള്ള കുഞ്ഞിനെ മദ്യശാലയ്ക്ക് മുന്നില്‍ വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവതിയാണ് ആഡംബര കാറിലെത്തി കുട്ടിയെ തട്ടിക്കൊണ്ട് പോയതായാണ് സംശയം.

റഹീം ബിഗേം എന്ന പതിനാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോയത്. കുഞ്ഞിനെ കാണാതായെന്ന് ഇന്നലെ രാത്രി 8.40ഓടെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് മിസോറി സ്റ്റേറ്റ് ഹൈവേ പട്രോള്‍ വിഭാഗം ആംബര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അലേര്‍ട്ട് അനുസരിച്ച് വിവധയിടങ്ങളില്‍ സംശയകരമായ വാഹനത്തിന് വേണ്ടി തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് ആഡംബര വാഹനത്തിലാണ് കുട്ടിയെ കടത്തിയതെന്ന വിവരം അറിയുന്നത്.

ഇതോടെ വെള്ള നിറമുള്ള 2017 മോഡല്‍ ഷെവര്‍ലെ എക്വിനോക്‌സ് എസ് യു വിക്ക് വേണ്ടി തിരച്ചില്‍ നടത്തുമ്പോള്‍ രാത്രി 9.40ഓടെ കുഞ്ഞിനെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കുഞ്ഞിന് പരിക്കുകളോ മുറിവോ ഏറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മിസോറിയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും വാഹനം ഓടിച്ച യുവതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Comments are closed.