നടന്‍ പ്രഭാസ് സ്വയം ക്വാറന്റെന് വിധേയനായി

ഹൈദരാബാദ്: രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തില്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റെന് വിധേയനായി. അതിനാല്‍ എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്.

കെ കെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജോര്‍ജ്ജിയയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഹൈദരാബാദില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്. അതേസമയം ചിത്രത്തിലെ നായിക പൂജ ഹെഡ്ഗെ നേരത്തെ രാജ്യത്ത് എത്തുകയും സ്വയം ക്വാറന്റൈനില്‍ പോവുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Comments are closed.