ഫഹദിനെ നായകനാക്കി സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എത്തുന്നു

ഫഹദിനെ നായകനാക്കി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എത്തുന്നു. സത്യന്‍ അന്തിക്കാട് ഫഹദിനെ നായകനാക്കി സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കോമഡിക്ക് സാധ്യതയുള്ള മറ്റൊരു സിനിമയില്‍ കൂടി ഫഹദ് നായകനാവുകയാണ്.

ശരണ്‍ വേലായുധനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ധ്വനി രാജേഷ്, വിജി വെങ്കിടേഷ് എന്നിവരും ചിത്രത്തിലുണ്ട്. മുംബൈ, കേരളം എന്നിവയാണ് ലൊക്കേഷന്‍. ഒരു പെണ്‍കുട്ടിയും ഒരു പ്രായമായ സ്ത്രീയും എങ്ങനെയോ ഫഹദിന്റെ കഥാപാത്രത്തിന്റെ ഭാഗമാകുന്നു. അതാണ് സിനിമയുടെ പ്രധാന പ്രമേയം.

Comments are closed.