കൊവിഡ് 19 : പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ വൈറസിനെ അകറ്റാം

രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ കൊറോണ വൈറസ് മറ്റുള്ളവരെ അപേക്ഷിച്ച് എളുപ്പത്തില്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതിനാല്‍ നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതും വൈറസിനെ നിങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സഹായിക്കും.

ഇതിനെ തടയിടാനായി പല നിര്‍ദേശങ്ങളും പാലിക്കാനുണ്ട്. തുടര്‍ച്ചയായ ഇടവേളകളില്‍ കൈകഴുകുക, സാമൂഹിക അകലം പാലിക്കുക, കണ്ണുകള്‍, മൂക്ക്, വായ എന്നിവ തൊടാതിരിക്കുക, ശ്വസന ശുചിത്വം പാലിക്കുക, പനി, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവ ഉള്‍പ്പെടെയുള്ള എന്തെങ്കിലും അടയാളം കാണിച്ചാല്‍ എത്രയും വേഗം വൈദ്യസഹായം തേടുക.

ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, കൊറോണ വൈറസ് ദുര്‍ബലരെയും പ്രായമായവരെയും വേഗത്തില്‍ ഇരയാക്കുന്നു. അതിനാല്‍ ഇത് തടയുന്നതിന് എല്ലാവരും ഭക്ഷണത്തില്‍ ഉയര്‍ന്ന പോഷകമൂല്യമുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും വൈറസുകളില്‍ നിന്ന് സംരക്ഷിക്കുന്നതുമായിരിക്കും.

നിങ്ങള്‍ക്ക് പ്രായക്കൂടുതലോ ആരോഗ്യപരമായ അവസ്ഥയുണ്ടെങ്കിലോ(പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉള്‍പ്പെടെ), നിങ്ങള്‍ക്ക് വൈറസ് ബാധയുടെ അപകടസാധ്യത കൂടുതലാണ്. കൂടാതെ രോഗം മൂര്‍ച്ഛിച്ച് ജീവന്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ എല്ലാ മുന്‍കരുതലുകളും എടുക്കേണ്ടതായുണ്ട്.

കുറഞ്ഞ കാര്‍ബ് ഡയറ്റ് കഴിക്കുന്നതിലൂടെ ശരീരം ആരോഗ്യപരമായ പല ഗുണങ്ങളെയും പിന്തുണയ്ക്കുന്നു. വാസ്തവത്തില്‍, ആരോഗ്യകരമായ ഒരു ജീവിതരീതി നിലനിര്‍ത്തുന്നത് മുമ്പത്തേക്കാളും ഇപ്പോള്‍ പ്രധാനമായിരിക്കുകയാണ്. അവശ്യ പോഷണം നല്‍കുന്ന രക്തത്തിലെ പഞ്ചസാരയും ഭാരവും നിയന്ത്രിക്കുന്ന ഒരു ഭക്ഷണരീതിയാണ് ഇപ്പോള്‍ പ്രധാനം.

ടൈപ്പ് 2 പ്രമേഹവും മറ്റ് ഉപാപചയ അവസ്ഥകളും ഉള്ളവര്‍ക്ക് കൊവിഡ് 19 വൈറസില്‍ നിന്നുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ ഉപാപചയ അവസ്ഥകളെ ക്രമപ്പെടുത്തുന്നതിനായി ഫലപ്രദമായ ഉപകരണങ്ങളാണ് ലോ കാര്‍ബ് ഡയറ്റുകള്‍ എന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. കുറഞ്ഞ കാര്‍ബ് പോഷകാഹാരം, രോഗപ്രതിരോധ ശേഷിയെ തടയിടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര എന്നിവ ക്രമപ്പെടുത്താന്‍ സഹായിക്കുന്നു.

ജലദോഷം തടയാന്‍ വിറ്റാമിന്‍ സി പതിറ്റാണ്ടുകളായി ഉപയോഗിക്കുന്നു. മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, ഈ വിറ്റാമിന്‍ ആരോഗ്യമുള്ള ചര്‍മ്മത്തെ നിലനിര്‍ത്താനും സഹായിക്കുന്നു, ഇത് അണുക്കള്‍ക്കും മറ്റ് ദോഷകരമായ ആക്രമണകാരികള്‍ക്കും തടസ്സം സൃഷ്ടിക്കുന്നു. അണുബാധയെ ചെറുക്കുന്ന ചില വെളുത്ത രക്താണുക്കളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് പറയപ്പെടുന്നു.

ഒരു ഹോര്‍മോണും വിറ്റാമിനും എന്ന നിലയില്‍ വിറ്റാമിന്‍ ഡി ആരോഗ്യത്തില്‍ നിരവധി പങ്ക് വഹിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആളുകള്‍ വിറ്റാമിന്‍ ഡിയുടെ ഉയര്‍ന്ന ഡോസുകള്‍ എടുക്കുന്നു. 2017ലോ ഒരു പഠനത്തില്‍ വിറ്റാമിന്‍ ഡി സപ്ലിമെന്റ് കഴിക്കുന്നത് മിക്ക ആളുകളിലും ശ്വാസകോശ അണുബാധകള്‍ക്കെതിരെ നേരിയ സംരക്ഷണം ഒരുക്കുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്.

അണുബാധയ്ക്കുള്ള വെളുത്ത രക്താണുക്കളുടെ പ്രതികരണത്തില്‍ ഉള്‍പ്പെടുന്ന ഒരു ധാതുവാണ് സിങ്ക്. ഇക്കാരണത്താല്‍, സിങ്ക് കുറവുള്ള ആളുകള്‍ക്ക് ജലദോഷം, പനി, മറ്റ് വൈറസുകള്‍ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.

കറികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍, ഏഷ്യന്‍ വിഭവങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. ഇതില്‍ കുര്‍ക്കുമിന്‍ എന്നറിയപ്പെടുന്ന തിളക്കമുള്ള മഞ്ഞ സംയുക്തം അടങ്ങിയിരിക്കുന്നു, ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അറിയപ്പെടുന്നു.

കൊറോണ: പ്രമേഹ രോഗികള്‍ക്ക് ശ്രദ്ധിക്കാന്‍ജലദോഷത്തിനെതിരെ പോരാടാന്‍ സഹായിക്കുന്നതുള്‍പ്പെടെ ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍ ഇഫക്റ്റുകള്‍ ഉള്ളതായി പരക്കെ വിശ്വസിക്കപ്പെടുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി സപ്ലിമെന്റ് കഴിച്ച ആളുകള്‍ക്ക് വെളുത്തുള്ളി എടുക്കാത്ത ആളുകളേക്കാള്‍ ജലദോഷം കുറവാണെന്നും ജലദോഷത്തില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കുന്നുവെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ധാരാളം പഴങ്ങളും പച്ചക്കറികളും വിത്തുകളും കഴിക്കുന്നത് ആരോഗ്യത്തിന് എന്തുകൊണ്ടും മികച്ചതാണ്. ഇതിലൂടെ വേണ്ടത്ര ഫൈറ്റോ ന്യൂട്രിയന്റുകള്‍ ലഭിക്കുകയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും അണുബാധ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Comments are closed.