ഹ്യുണ്ടായി തങ്ങളുടെ ബിഎസ്-IV മോഡലുകള്‍ക്ക് വന്‍ വില കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു

2020 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നതോടെ വിവിധ കാർ നിർമാതാക്കളും കാർ ഡീലർമാരും മാർച്ച് മാസത്തിൽ തങ്ങളുടെ ബിഎസ്-IV മോഡലുകൾക്ക് വൻ വില കിഴിവുകളാണ് വാഗ്‌ദാനം ചെയ്യുന്നത്.

ദക്ഷിണ കൊറിയൻ കാർ നിർമാതാവ് തങ്ങളുടെ എൻട്രി ലെവൽ കാറായ ഹ്യുണ്ടായി സാൻട്രോയുടെ ഓഹരികൾ നീക്കം ചെയ്യാൻ ശ്രമിക്കുകയാണ്. ബിഎസ്-IV സാൻട്രോയുടെ പെട്രോൾ പതിപ്പിൽ 55,000 രൂപ വരെയാണ് ഇപ്പോൾ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.

ഗ്രാൻഡ് i10, ഗ്രാൻഡ് i10 നിയോസ് എന്നിവയിലും വൻ ഡീലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാൻഡ് i10-ന്റെ പെട്രോൾ പതിപ്പിന് 75,000 രൂപയും ബിഎസ്-IV ഡീസൽ വകഭേദത്തിന് 55,000 രൂപയുടെയും കിഴിവുകളോടെയും സ്വന്തമാക്കാം.

ഹ്യുണ്ടായി എക്സെന്റിന്റെ പെട്രോൾ, ഡീസൽ പതിപ്പുകളിൽ നിന്നും ഉപഭോക്താക്കൾക്ക് കിഴിവ് ലഭിക്കും. 95,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെ സബ് കോംപാക്‌ട് സെഡാൻ ഇപ്പോൾ വാങ്ങാം. ഇതിനുപുറമെ വേർണ, ക്രെറ്റ, ട്യൂസോൺ, എലാൻട്ര എന്നീ മോഡലുകളിലും ആകർഷകമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഹ്യുണ്ടായി വേർണയും ക്രെറ്റയും 1.6 ലിറ്റർ വകഭേദത്തിന് 95,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയുള്ള ഓഫറുകളോടെയാണ് വിൽക്കുന്നത്. . ട്യൂസോൺ എസ്‌യുവി, എലാൻട്ര പ്രീമിയം സെഡാൻ എന്നിവയുടെ പെട്രോൾ, ഡീസൽ പതിപ്പുകൾക്ക് 2.5 ലക്ഷം വരെ കിഴിവോടെ ഹ്യുണ്ടായി ലഭ്യമാക്കുന്നു.

രാജ്യത്തെ എല്ലാ ഹ്യുണ്ടായി ഡീലർഷിപ്പുകളിലും മാർച്ച് മാസത്തെ ഓഫറിൽ പ്രീമിയം ഹാച്ച്ബാക്കായ i20 ലഭ്യമാകാം. പെട്രോൾ, ഡീസൽ എഞ്ചിനുകളുള്ള എറ, മാഗ്ന വേരിയന്റുകൾ 45,000 വരെ ആനുകൂല്യങ്ങളോടെ ഇപ്പോൾ സ്വന്തമാക്കാം. അതേസമയം, പെട്രോളോ ഡീസലോ ഉള്ള സ്‌പോർട്‌സ് പതിപ്പിന് 65,000 രൂപ ഓഫറോടെ വിൽപ്പനയ്‌ക്കെത്തുന്നു.

Comments are closed.